താരജാഡയില്ലാത്ത പ്രണവ് , ഈ ചിത്രം പറയും കാരണം | filmibeat Malayalam

2018-01-15 1,640

Pranav Mohanlal's latest photo getting viral in social media
മോഹന്‍ലാലിന്റെ മകനായ പ്രണവ് ലളിതജീവിതത്തിന്റെ വക്താവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവിധ സുഖ സൗകര്യങ്ങളും ലഭ്യമാണെങ്കിലും ലളിതമായി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയാണ്. താരജാഡയില്ലാത്ത താരപുത്രനാണ് പ്രണവെന്ന് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം സാക്ഷ്യപ്പെടുത്താറുണ്ട്. വാക്കില്‍ മാത്രമല്ല ജീവിതത്തിലും ആ ലാളിത്യം കാത്ത് സൂക്ഷിക്കുന്നയാളാണ് താനെന്ന് പ്രണവ് വീണ്ടും തെലിയിച്ചിരിക്കുകയാണ്. നേരത്തെ ജിത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് പ്രണവ് നായകനായി തുടക്കം കുറിക്കുന്നത്. പല കാര്യങ്ങളെക്കുറിച്ചും പറയാതെ പ്രണവ് മനസ്സിലാക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വീകാര്യതയുള്ള താരമാണ് പ്രണവ്. ആദിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പ്രണവിനോടൊപ്പം അഭിനയിക്കുന്നത് വളരെ എളുപ്പമാണെന്നും നന്നായി പിന്തുണയ്ക്കുന്ന പ്രകൃതക്കാരനാണെന്നും സഹതാരമായ അദിതി പറഞ്ഞിരുന്നു.